സാധാരണ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ
1. ആധാർ ഓതന്റിക്കേഷൻ നടത്തുന്നതിന് മുമ്പ് എന്തെല്ലാം അറിഞ്ഞിരിക്കണം?
ഗുണഭോക്താക്കൾ അവരുടെ പെൻഷണർ ഐഡി, ആധാർ നമ്പർ, പെൻഷൻ പദ്ധതി, പെൻഷൻ തരം എന്നിവ അറിഞ്ഞിരിക്കണം.
2. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) എങ്ങിനെയാണ് ലഭിക്കുന്നത്?
ഓതന്റിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ലഭിക്കുന്നതിന് ജനറേറ്റ് സർട്ടിഫിക്കറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ബാങ്ക്/പോസ്റ്റ് ഓഫീസ്/പെൻഷൻ വിതരണ ഏജൻസി എന്നിവയ്ക്ക് DLC സമർപ്പിക്കേണ്ടതില്ല. പ്രസ്തുത DLC ബന്ധപ്പെട്ടവർക്ക് ഓട്ടോമാറ്റിക്കായി ലഭ്യമാകുന്നതാണ്.
3. ആധാർ ഓതന്റിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം എന്താണ് ചെയ്യേണ്ടത്?
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) ജനറേറ്റ് ചെയ്തതിനു ശേഷം, ഹോം പേജിലോ ഉപയോക്താവ് ലോഗിൻ ചെയ്ത ശേഷം സൈഡ്ബാർലോ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സേവന പെൻഷൻ സിസ്റ്റത്തിലെ ആധാർ ഓതന്റിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്.
4. ആധാർ ഓതന്റിക്കേഷൻ സ്റ്റാറ്റസ് സേവന പെൻഷൻ പോർട്ടലിൽ അപ്-ഡേറ്റ് ആയോ എന്ന് ഗുണഭോക്താക്കൾക്ക് എങ്ങനെ തിരിച്ചറിയാം ?
ആധാർ ഓതന്റിക്കേഷൻ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം, ഹോം പേജിലോ ഉപയോക്താവ് ലോഗിൻ ചെയ്ത ശേഷം സൈഡ്ബാർലോ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സേവന പെൻഷൻ പോർട്ടലിൽ പ്രവേശിച്ച് പെൻഷൻ തിരയൽ എന്ന ലിങ്കിൽ ക്ലിക്കു ചെയ്യുക. പെൻഷനർ ഐഡി/ആധാർ നമ്പർ/അക്കൗണ്ട് നമ്പർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പെൻഷനർ സ്റ്റാറ്റസ് നോക്കാവുന്നതാണ്.
5. ആധാർ ഓതന്റിക്കേഷൻ പരാജയപ്പെട്ടാൽ എന്ത് ചെയ്യാൻ കഴിയും ?
ആധാർ ഓതന്റിക്കേഷൻ പരാജയപ്പെട്ടാൽ, ആധാർ ഓതന്റിക്കേഷൻ സ്റ്റാറ്റസ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപ്-ഡേറ്റ് ആകുന്നതാണ്.
6. പുതിയ ടാബിൽ ഓതന്റിക്കേഷൻ റിപ്പോർട്ട് Error Message ദൃശ്യമാകുമ്പോൾ എന്താണ് ചെയ്യേണ്ടത്?
നൽകിയിരിക്കുന്ന വിശദാംശങ്ങൾക്കുള്ള റിപ്പോർട്ട് കണ്ടെത്തിയില്ലെങ്കിലോ തീയതി അസാധുവാണെങ്കിലോ പുതിയ ടാബിൽ Error Message ദൃശ്യമാകും. ആയത് മനസ്സിലാക്കി ടാബ് അടച്ച ശേഷം, ശരിയായ വിശദാംശങ്ങൾ നൽകി വീണ്ടും റിപ്പോർട്ട് പരിശോധിക്കേണ്ടതാണ്.
7. പെൻഷനറുടെ പെൻഷൻ ഐഡി എങ്ങനെ അറിയുവാൻ സാധിക്കും ?
ഹോം പേജിലോ ഉപയോക്താവ് ലോഗിൻ ചെയ്ത ശേഷം സൈഡ്ബാറിലോ നൽകിയിരിക്കുന്ന സേവന പെൻഷൻ ലിങ്ക് ഉപയോഗിച്ച് തിരയൽ പേജിലേക്ക് പോകുക. തുടർന്ന് പെൻഷനറുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ നൽകുക, ശേഷം തിരയുക ബട്ടണിൽ ക്ലിക്കുചെയ്യുക.